Followers

Monday, 28 October 2013

ഏതാണീ രാജാത്തി...?

ബസ്സില്‍‍ വീട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു അവര്‍
അവള്‍‍ പനനീര്‍‍ മുത്താരം എറിഞ്ഞ്,
പനിമതി പോലെ മുന്നില്‍ അണഞ്ഞ്,
പൂമെയായ് പൂപൊടി പോലെ വിളങ്ങി.., അവര്‍‍ക്ക് മുന്നില്‍

വീട്ടിലെത്തി; പറയാനുണ്ട് അവര്‍‍ക്കേറെ
പുതുനാരി വന്നല്ലോ,
പുന്നാരം തന്നല്ലോ...
പുതുമകള്‍ പലതും മനസ്സില്‍‍ തിങ്ങി,
പുതുമാരന്‍‍ പുളകങ്ങള്‍‍ പുതച്ചു

ഇതാ,
ഈ ലോകത്തിലെ മുസാഫിര്‍‍ ചോദിച്ചു!
വന്നു കമന്റുകള്‍‍ തിരുതകൃതിയായ് ചാറ്റല്‍,‍
ഹാ! ഇല്ല ഇപ്പോഴില്ല..!

ഖല്‍ബില്‍‍ മുട്ടും തട്ടുമായ്...,
ചോദിക്കണമെന്നുണ്ടായിരുന്നു ഒരുപാട്,
എന്തെ പെണ്ണെ പുന്നാരം നിനക്ക് മൈലാഞ്ചി രാവില്ലെ...? 
എന്തെ തേടിയെത്തിയ മാരനില്‍ ഒഴിഞ്ഞു മാറിയത്...?


 *************** *************** ******
എനിക്കായി ഒരുത്തിയെ പടച്ചവന്‍‍ നേരത്തെ പടച്ചുവച്ചിട്ടുണ്ടാകും സമയമാകുമ്പോള്‍‍ അവള്‍‍ എന്‍റെ കയ്യും പിടിച്ചു എന്‍റെ ജീവിതത്തിലേക്ക് കടന്നു വരും
പക്ഷെ പടച്ചവനെന്തിനാ സമയമാകുന്നതിനു മുമ്പേ തന്നെ പലരെയും എന്‍റെ ജീവിതത്തിലേക്ക് ഉന്തി തള്ളി വിടുന്നത്,   :{
എന്നെയിങ്ങനെ വിഷമിപ്പിക്കല്ലേ പടച്ചോനെ..., എന്‍റെതു ലോല മനസ്സാണ് ആഗ്രഹിച്ചു പോകും