Followers

Monday 28 October 2013

ഏതാണീ രാജാത്തി...?

ബസ്സില്‍വീട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു അവര്‍
അവള്‍പനനീര്‍മുത്താരം എറിഞ്ഞ്,
പനിമതി പോലെ മുന്നില്‍ അണഞ്ഞ്,
പൂമെയായ് പൂപൊടി പോലെ വിളങ്ങി.., അവര്‍ക്ക് മുന്നില്‍

വീട്ടിലെത്തി; പറയാനുണ്ട് അവര്‍ക്കേറെ
പുതുനാരി വന്നല്ലോ,
പുന്നാരം തന്നല്ലോ...
പുതുമകള്‍ പലതും മനസ്സില്‍തിങ്ങി,
പുതുമാരന്‍പുളകങ്ങള്‍പുതച്ചു

ഇതാ,
ലോകത്തിലെ മുസാഫിര്‍ചോദിച്ചു!
വന്നു കമന്റുകള്‍തിരുതകൃതിയായ് ചാറ്റല്‍,
ഹാ! ഇല്ല ഇപ്പോഴില്ല..!

ല്‍ബില്‍മുട്ടും തട്ടുമായ്...,
ചോദിക്കണമെന്നുണ്ടായിരുന്നു ഒരുപാട്,
എന്തെ പെണ്ണെ പുന്നാരം നിനക്ക് മൈലാഞ്ചി രാവില്ലെ...? 
എന്തെ തേടിയെത്തിയ മാരനില്‍ ഒഴിഞ്ഞു മാറിയത്...?


 *************** *************** ******
എനിക്കായി ഒരുത്തിയെ പടച്ചവന്‍നേരത്തെ പടച്ചുവച്ചിട്ടുണ്ടാകും സമയമാകുമ്പോള്‍അവള്‍എന്റെ കയ്യും പിടിച്ചു എന്റെ ജീവിതത്തിലേക്ക് കടന്നു വരും
പക്ഷെ പടച്ചവനെന്തിനാ സമയമാകുന്നതിനു മുമ്പേ തന്നെ പലരെയും എന്റെ ജീവിതത്തിലേക്ക് ഉന്തി തള്ളി വിടുന്നത്,   :{
എന്നെയിങ്ങനെ വിഷമിപ്പിക്കല്ലേ പടച്ചോനെ..., എന്റെതു ലോല മനസ്സാണ് ആഗ്രഹിച്ചു പോകും

Saturday 4 May 2013

സ്നേഹതീരം


ഈ കടല്‍ മുഴുവന്‍ കുടിനീരും
മണല്‍ മുഴുവന്‍ മധുരവും
അലയടിക്കുന്ന തിരയെല്ലാം ഗസലുകളും
കൊലുസിന്റെ നാഥവുമായി
കരയിലെല്ലാം നിന്റെ ചുവടുകളുമായി
കാറ്റില്‍ ചിറകടിച്ചു പറക്കുന്ന മനസ്സ്
നിന്റെ കൈപിടിച്ച് ഈ കടലിനടുത്ത് വന്നപ്പോള്‍
തിരമാലകള്‍ തീര്‍ത്ത ഗസലിനേക്കളും
ഉയര്‍ന്നിരുന്നു എന്റെ ചിരിയുടെ ശബ്ദം.....
ഇന്ന് ഞാന്‍ വന്നപ്പോള്‍ തിരമാലകള്‍ക്ക് ഈണമില്ല
ഓര്‍മകളൂടെ നിശബ്ദ സംഗീതവും
നഷ്ടങ്ങളുടെ കണക്കെടുപ്പുകളും
അടക്കാനാവാത്ത വിതുമ്പലുകളും
പിന്നെ നഷ്ടസ്വപ്നങ്ങളുടെ സുഖമുള്ള നൊമ്പരങ്ങളും  മാത്രം...
                                                                      ഫോട്ടോ കടപ്പാട്: അരുണ്‍ എസ്

Sunday 31 March 2013

വിട...

വയലിന്റെ വരമ്പത്ത് കരയുന്നതാരൊ...?
വയല്‍ നിറഞ്ഞൊഴുകുന്നതേതു കണ്ണീരൊ...?
വയലിലെ നീറ്റിലന്തി വെയില്‍ നീന്തി കളിക്കുബോള്‍
വെയിലിനെ കൊണ്ട് പോവാന്‍ ഇരുളും വന്നെ.
പകലും പൊയ്..., കിളിയും പൊയ്...,
മിഴികളിലൂടെ നിര്‍ത്താതെ ഒഴുകുന്ന കണ്ണുനീര്‍  മാത്രം ബാക്കിയായ്.
കണ്ണില്‍ നിന്നും സ്വപ്നങ്ങളെയെല്ലാം മറച്ചു പിടിച്ച്
നേര്‍ത്ത സ്വരത്തില്‍ അവള്‍ പറഞ്ഞു: "വിട..."