ഈ കടല്‍ മുഴുവന്‍ കുടിനീരും
മണല്‍ മുഴുവന്‍ മധുരവും
അലയടിക്കുന്ന തിരയെല്ലാം ഗസലുകളും
കൊലുസിന്റെ നാഥവുമായി
കരയിലെല്ലാം നിന്റെ ചുവടുകളുമായി
കാറ്റില്‍ ചിറകടിച്ചു പറക്കുന്ന മനസ്സ്
നിന്റെ കൈപിടിച്ച് ഈ കടലിനടുത്ത് വന്നപ്പോള്‍
തിരമാലകള്‍ തീര്‍ത്ത ഗസലിനേക്കളും
ഉയര്‍ന്നിരുന്നു എന്റെ ചിരിയുടെ ശബ്ദം.....
ഇന്ന് ഞാന്‍ വന്നപ്പോള്‍ തിരമാലകള്‍ക്ക് ഈണമില്ല
ഓര്‍മകളൂടെ നിശബ്ദ സംഗീതവും
നഷ്ടങ്ങളുടെ കണക്കെടുപ്പുകളും
അടക്കാനാവാത്ത വിതുമ്പലുകളും
പിന്നെ നഷ്ടസ്വപ്നങ്ങളുടെ സുഖമുള്ള നൊമ്പരങ്ങളും മാത്രം...
ഫോട്ടോ കടപ്പാട്: അരുണ്‍ എസ്